രേണുക വേണു|
Last Modified വ്യാഴം, 30 ജൂണ്‍ 2022 (12:46 IST)
മമ്മൂട്ടിയുമായി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് തന്നോട് എന്തോ പിണക്കമുണ്ടെന്നും റസൂല്‍ പൂക്കുട്ടി. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' മമ്മൂക്കയുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ മമ്മൂക്ക ഞാന്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. മമ്മൂക്ക എന്നോട് സംസാരിക്കുന്നില്ല. മമ്മൂക്കയ്ക്ക് എന്നോട് എന്തോ പിണക്കമുണ്ട്. എന്താണെന്ന് എനിക്ക് അറിയില്ല. ഇങ്ങനെ പിണങ്ങി ഇരിക്കുകയാണ്. പിണക്കം മാറ്റണം,' റസൂല്‍ പൂക്കുട്ടി പറഞ്ഞു.