വിജയകാന്ത് പൂര്‍ണ ആരോഗ്യവാന്‍, നടന്‍ ആശുപത്രി വിട്ടു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (12:45 IST)
നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിജയകാന്ത് പൂര്‍ണ ആരോഗ്യവാന്‍ ആണെന്നാണ് ഡിഎംഡികെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെയോടെ വിജയകാന്ത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു എന്നാണ് ഡിഎംഡികെ പത്രക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

വിജയകാന്ത് ആശുപത്രിയിലായ വിവരം നവംബര്‍ 24നാണ് പുറത്തുവന്നത്.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ആശുപത്രിയില്‍ കഴിയുന്നത് എന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിവരം ഡിഎംഡികെ തള്ളിയിരുന്നു.









അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :