വാനപ്രസ്ഥത്തിന് ശേഷം എന്തുകൊണ്ട് മോഹൻലാലിനായി കഥ എഴുതിയില്ല, കാരണം പറഞ്ഞ് രഘുനാഥ് പലേരി

Mohanlal, Vanaprastham
അഭിറാം മനോഹർ| Last Modified ചൊവ്വ, 28 മെയ് 2024 (18:48 IST)
Mohanlal, Vanaprastham
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നിത്യഹരിത സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനാണ് രഘുനാഥ് പാലേരി. മേലെപ്പറമ്പിലെ ആണ്‍വീട്, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി നര്‍മ്മം തുളുമ്പുന്ന സിനിമകള്‍ സമ്മാനിച്ച രഘുനാഥ് പലേരി മലയാളികള്‍ക്ക് അഭിമാനിക്കാനാവുന്ന 2 സിനിമകള്‍ മോഹന്‍ലാലിന് സമ്മാനിച്ച കഥാകാരനാണ്. വിജയചിത്രങ്ങളായില്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തില്‍ ഏറെ പ്രധാനകരമായ സിനിമകളായ ദേവദൂതന്‍, വാനപ്രസ്ഥം തുടങ്ങിയ സിനിമകള്‍ക്ക് കഥയൊരുക്കിയത് രഘുനാഥ് പലേരിയായിരുന്നു.


ഇപ്പൊഴിതാ വാനപ്രസ്ഥമെന്ന സിനിമയ്ക്ക് ശേഷം എന്തുകൊണ്ട് മോഹന്‍ലാലിനായി കഥയൊരുക്കിയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രഘുനാഥ് പലേരി.രഘുനാഥ് പലേരി തിരക്കഥയൊരുക്കുന്ന ഒരു കട്ടില്‍ ഒരു മുറിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് രഘുനാഥ് പലേരി ഇക്കാര്യം പറഞ്ഞത്. വാനപ്രസ്ഥം എന്ന സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ മാക്‌സിമം എന്തെന്ന് താന്‍ കണ്ടെന്നും ഇനി അതിന് മുകളില്‍ ഒന്ന് എഴുതാന്‍ സാധിക്കാത്തത് കൊണ്ടാണ് മോഹന്‍ലാലിനൊപ്പം മറ്റൊരു ചെയ്യാത്തതെന്നും രഘുനാഥ് പലേരി പറയുന്നു.
ഞാന്‍ ആദ്യമായി കാണുമ്പോഴും അയാള്‍ അങ്ങനെയാണ്. ഷൂട്ടിന് മുന്‍പ് ചിരിച്ചും കളിച്ചും നടക്കും. എന്നാല്‍ ഷോട്ടിന്റെ സമയത്ത് ഗംഭീരമായി പെര്‍ഫോം ചെയ്യും. കഥാപാത്രമായാല്‍ വാള് കിട്ടിയ വെളിച്ചപാടിനെ പോലെയാണ് മോഹന്‍ലാല്‍. വാനപ്രസ്ഥത്തേക്കാള്‍ മികച്ച ഒരെണ്ണം ഒരുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. രഘുനാഥ് പലേരി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :