'കടുവ' അല്ല 'ഒറ്റക്കൊമ്പന്‍' !വിവാദങ്ങളൊന്നും കാര്യമാക്കാറില്ലെന്ന് ടോമിച്ചന്‍ മുളകുപാടം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 മെയ് 2023 (09:07 IST)
'കടുവ' സിനിമയുമായി 'ഒറ്റക്കൊമ്പന്‍' എന്ന സുരേഷ് ഗോപി ചിത്രത്തിന് ഒരു ബന്ധവുമില്ല എന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. സിനിമ ഉപേക്ഷിച്ചിട്ടില്ല, പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വലിയ രീതിയില്‍ ചിത്രം നിര്‍മ്മിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ വൈകുന്നതിനുള്ള കാരണവും നിര്‍മ്മാതാവ് വെളിപ്പെടുത്തി.

കടുവ എന്ന സിനിമയുമായി ഒറ്റക്കൊമ്പന് ഒരു ബന്ധവുമില്ല. അതുകൊണ്ടല്ല സിനിമ വൈകുന്നതെന്ന് ടോമിച്ചന്‍ മുളകുപാടം. നേരത്തെ തീരുമാനിച്ച സമയത്ത് ചില തടസ്സങ്ങള്‍ വന്നു. അങ്ങനെയാണ് കുറച്ച് വൈകിയത്. വിവാദങ്ങള്‍ ഒന്നും കാര്യമാക്കാറില്ല. സിനിമയെ സിനിമയായി കണ്ടു നില്‍ക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഒന്നും വലിയ പ്രശ്‌നം തോന്നാറില്ലെന്നും നിര്‍മ്മാതാവ് പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :