'ഗോള്‍ഡ്' കളക്ഷന്‍ റിപ്പോര്‍ട്ട്, ഇതുവരെ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം എത്ര നേടി ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (12:56 IST)
വലിയ പ്രതീക്ഷയോടെയാണ് അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തിയത്. പലതവണ റിലീസ് മാറ്റിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. സിനിമയുടെ ആദ്യത്തെ മൂന്നു ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങി.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 9.4 കോടി ഗ്രോസ് സിനിമയ്ക്ക് നേടാനായി എന്നാണ് റിപ്പോര്‍ട്ട്.കേരളത്തില്‍ 5.55 കോടി സിനിമ നേടിയെന്നാണ് വിവരം.

ആദ്യ ദിനം കേരളത്തില്‍നിന്ന് 3.1 കോടി രൂപ ഗോള്‍ഡ് നേടിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.5.75 കോടി രൂപയാണ് ആദ്യദിനം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ഗോള്‍ഡ് സ്വന്തമാക്കിയത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :