അനു മുരളി|
Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (10:42 IST)
കൊവിഡ് 19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ സിനിമകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ തിയേറ്ററുകള്‍ വിട്ടു നല്‍കേണ്ടതില്ലെന്ന് തീരുമാനം. ചിത്രീകരണം പൂര്‍ത്തിയായ സിനിമകളുടെ റിലീസ് നീട്ടിവെയ്ക്കാൻ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിതരണക്കാരും സംയുക്തമായി ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്ക് എത്തിയത്.
കൊറോണ പ്രതിസന്ധി കുറയുന്നതിനനുസരിച്ച് ആയിരിക്കും ചിത്രീകരണം നിര്‍ത്തിവച്ചതും ഇനി തുടങ്ങാനിരിക്കുന്നതുമായ സിനിമകളുടെ റിലീസ് നിശ്ചയിക്കുക. നിലവില്‍ സെപ്റ്റംബര്‍ 30 വരെ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഏപ്രില്‍ പകുതിയോടെ പ്രതിസന്ധി നീങ്ങിയാല്‍ റിലീസ് മുടങ്ങിയ സിനിമകൾ ആയിരിക്കും ആദ്യം റിലീസ് ചെയ്യുക.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചിത്രങ്ങളുടെ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മാത്രമാകും ഇക്കാര്യങ്ങളില്‍ തീരുമാനമാകുക.