ഡൽഹി ക്രൈമിന് എമ്മി പുരസ്‌കാരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 നവം‌ബര്‍ 2020 (12:27 IST)
രാജ്യത്തെ നടുക്കിയ കേസിനെ ആസ്‌പദമാക്കിയൊരുക്കിയ ഡൽഹി ക്രെെമിന് മികച്ച ​ഡ്രാമ സീരീസിനുള്ള എമ്മി പുരസ്കാരം.
ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് ഏഴ് എപ്പിസോഡുകളായുള്ള സീരീസ് സംവിധാനം ചെയ്‌തത്.

ഡൽഹി കേസ് അന്വേഷിക്കുന്ന വനിത പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥ വികസിക്കുന്നത്. ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് പ്രധാന താരങ്ങൾ.രാജ്യത്തെ നടുക്കിയ ബാലാത്സംഗവും അതിനെ തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിനായി ഡൽഹി പോലീസ് നടത്തിയ അന്വേഷണവുമാണ് സീരീസിൽ ചർച്ച ചെയ്യുന്നത്.കുറ്റവാളികളുടെ ക്രൂരതയുടെ ആഴവും അത് അന്വേഷണ ഉദ്യോ​ഗസ്ഥരിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും സീരീസ് അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :