'കലിപ്പ് സീന്‍'; കുഞ്ഞ് മറിയത്തിന്റെയും കുഞ്ഞിക്കയുടെയും ലുക്ക് തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 മെയ് 2021 (12:45 IST)

ഇക്കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറാ സല്‍മാന്‍ തന്റെ നാലാം പിറന്നാള്‍ ആഘോഷിച്ചത്. മമ്മൂട്ടിയും ദുല്‍ഖറും കുഞ്ചാക്കോബോബനും അടക്കം നിരവധി താരങ്ങള്‍ കുഞ്ഞ് മറയത്തിന് ആശംസകളുമായെത്തി. എന്റെ രാജകുമാരി എന്നാണ് മമ്മൂട്ടി മറിയത്തെ വിശേഷിപ്പിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ഒരു വീഡിയോയും ഫാന്‍സ് പേജുകളിലൂടെ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ദുല്‍ഖറിന്റെയും മകളുടെയും കലിപ്പ് ലുക്ക്.

മകള്‍ അടുത്ത് ഇല്ലാതിരിക്കുമ്പോള്‍ അവളുടെ ചിത്രങ്ങള്‍ നോക്കി ഇരിക്കലാണ് പതിവെന്ന് നടന്‍ പറഞ്ഞു.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന തെലുങ്ക് റൊമാന്റിക് പിരീഡ് ഡ്രാമയില്‍ അഭിനയിക്കുകയാണ് ദുല്‍ഖര്‍. ലെഫ്റ്റനന്റ് റാം എന്ന സൈനിക ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :