മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രവും തിയറ്ററിലേക്കില്ല; ട്വല്‍ത്ത് മാന്‍ ഹോട്ട്സ്റ്റാറിലേക്ക്

രേണുക വേണു| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (08:51 IST)

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറില്‍ ഉടന്‍ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. സിനിമ തിയറ്റര്‍ റിലീസിനില്ലെന്ന് ഉറപ്പായി. ദൃശ്യം 2 വിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് ട്വല്‍ത്ത് മാന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :