കൊറോണ ഭീതി: കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസ് മാറ്റിവെയ്‌ക്കുമെന്ന് ടൊവിനോ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 10 മാര്‍ച്ച് 2020 (09:58 IST)
ഇന്ത്യയിലങ്ങോളവും കേരളത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പുതിയ ചിത്രമായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്റെ റിലീസ് മാറ്റിവെയ്‌ക്കുന്നുവെന്ന് നടൻ ടൊവിനോ. ബാധ തടയുന്നതിനായി ഏറ്റവും ഫലപ്രദമായ മാർഗം കൂട്ടായ്‌മകളും ആളുകൾ കൂടുതൽ ഒത്തുചേരാൻ സാധ്യതയുള്ള ഇടങ്ങളും ഒഴിവാക്കുകയാണെന്നും ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് റിലീസ് മാറ്റിവെയ്‌ക്കാനുള്ള തീരുമാനമെടുത്തതെന്നും ടൊവിനോ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മാർച്ച് 12നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കൊവിഡ്-19 ന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട്
നമ്മുടെ പുതിയ സിനിമ -“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും.
ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം.

നിങ്ങളുടെ സ്വന്തം
ടൊവീനോ തോമസ്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :