പാട്ടുകളെല്ലാം തന്നെ നശിപ്പിച്ചു, ഇഷ്ടമായത് ടൊവിനോയെ മാത്രം. നീലവെളിച്ചത്തെ പറ്റി മധു

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (19:40 IST)
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച സിനിമകളുടെ ഗണത്തിൽ വരുന്ന സിനിമയാണ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ നീലവെളിച്ചം എന്ന നോവലിനെ ആസ്പദമായി ഒരുക്കിയ ഭാർഗവീ നിലയം എന്ന സിനിമ. മധു, പ്രേം നസീർ,ടി ജെ ആൻ്റണി,വിജയ നിർമല എന്നീങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം വലിയ വിജയമായിരുന്നു. എന്നാൽ ഭാർഗവീനിലയത്തിൻ്റെ റീമേയ്ക്കായി ആഷിഖ് അബു ഒരുക്കിയ നീലവെളിച്ചം എന്ന തനിക്ക് ഇഷ്ടമായില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സീനിയർ താരവും ഭാർഗവീ നിലയം എന്ന സിനിമയിലെ നായകനുമായ മധു.


ചിത്രത്തിൽ റിമ നന്നായി ചെയ്തിട്ടുണ്ട്. പക്ഷേ പഴയ ചിത്രത്തിലെ നായികയ്ക്കുണ്ടായിരുന്നു ആ ചൈതന്യം അനുഭവപ്പെടുന്നില്ല. എൻ്റെ കഥാപാത്രം ചെയ്ത ടൊവിനോയുടെ ഭാഗം ഇഷ്ടമായി. എന്നെ ഒരിക്കലും അനുകരിക്കാൻ അവൻ ശ്രമിച്ചിട്ടില്ല. വളരെ മനോഹരമായി തന്നെ ടൊവിനോ ആ ഭാഗങ്ങൾ ചെയ്തിട്ടുണ്ട്. പ്രേം നസീറിൻ്റെയും പി ജെ ആൻ്റണിയുടെയും കഥാപാത്രങ്ങൾക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ല. മധു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :