'എന്റെ ലുക്ക് കണ്ടിട്ട് ഇത് ആരാന്ന് മോന്‍ ചോദിച്ചു'; കുഞ്ചാക്കോ ബോബന്‍

ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ തന്റെ ലുക്ക് കണ്ടിട്ട് മകന് തന്നെ മനസ്സിലായില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്

രേണുക വേണു| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (10:54 IST)

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' നാളെ റിലീസ് ചെയ്യും. ചാക്കോച്ചന്റെ വ്യത്യസ്ത ഗെറ്റപ്പാണ് സിനിമയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ആദ്യമായാണ് ചാക്കോച്ചന്‍ ഇത്ര വ്യത്യസ്തമായ വേഷത്തില്‍ അഭിനയിക്കുന്നത്. 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ തന്റെ ഗെറ്റപ്പിനെ കുറിച്ച് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചന്‍ മനസ്സുതുറന്നു.

ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ തന്റെ ലുക്ക് കണ്ടിട്ട് മകന് തന്നെ മനസ്സിലായില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. 'ഈ സിനിമയിലെ ലുക്കില്‍ വീഡിയോ കോള്‍ ചെയ്തപ്പോള്‍ ഇത് ആരാന്ന് മോന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, നിന്റെ അച്ഛനാടാ,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :