അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (16:18 IST)
ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ കോട്ടയം നസീറിൻ്റെ ആരോഗ്യനില തൃപ്തികരം. നെഞ്ചുവേദനയെ തുടർന്നാണ് താരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആൻ്റിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം താരം ആൻ്റിയോപ്ലാസ്റ്റിക്ക് വിധേയനായി. നിലവിൽ ഐസിയുവിലാണെങ്കിലും താരത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.