കെ ആര്‍ അനൂപ്|
Last Modified ശനി, 1 ഏപ്രില്‍ 2023 (13:04 IST)
ചെന്നൈയില്‍ 'പൊന്നിയിന്‍ സെല്‍വന്‍ 2' ന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത ശേഷം കമല്‍ഹാസന്‍ സിനിമ തിരക്കുകളിലേക്ക്.ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' ന്റെ ചിത്രീകരണത്തിനായി ഇന്നലെ രാത്രി തായ്വാനിലേക്ക് നടന്‍ പോയി.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാര്‍ഗോക്‌സ് ലങ്കാസ്റ്ററും സിനിമയുടെ ചിത്രീകരണത്തിനായി തായ്വാനിലേക്ക് പോയി. 'ഇന്ത്യന്‍ 2' ചിത്രീകരണത്തിന് പോകുന്നതിനു മുമ്പ് വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രം കമല്‍ഹാസന്‍ പോസ്റ്റ് ചെയ്തു.
പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ജൂണില്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് ഗാന ചിത്രീകരണത്തിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്നും സംവിധായകന്‍ ഷങ്കര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.