കലാഭവന്‍ മണിയും ശരത് കുമാറും, തമിഴ് സിനിമയല്ല ! ചിത്രം ഏതെന്ന് പിടികിട്ടിയോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ജനുവരി 2023 (15:02 IST)
കലാഭവന്‍ മണിയും ശരത് കുമാറും അഭിനയിച്ച മലയാള സിനിമ 2010ലായിരുന്നു പുറത്തിറങ്ങിയത്.ഷാജി അസീസ് സംവിധാനം ചെയ്ത 'ഒരിടത്തൊരു പോസ്റ്റ്മാന്‍' എന്ന സിനിമയിലേതാണ് ഫോട്ടോ. സിനിമയുടെ ഓര്‍മ്മ ചിത്രം പങ്കുവെച്ചത് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയാണ്.

കുഞ്ചാക്കോ ബോബന്‍, ഇന്നസെന്റ്, ശരത്കുമാര്‍, മീരാ നന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ കലാഭവന്‍ മണിയും അഭിനയിച്ചിരുന്നു.

തൊടുപുഴയിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ എല്ലാം ചിത്രീകരിച്ചത്.കൈതപ്രം, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ബഷീര്‍ സിസില, ഷാജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :