ജയസൂര്യയ്ക്ക് നായിക മഞ്ജുവാര്യർ, പ്രജേഷ് സെന്നിൻറെ പുതിയ ചിത്രം!

കെ ആർ അനൂപ്| Last Modified വ്യാഴം, 24 ഡിസം‌ബര്‍ 2020 (19:04 IST)
ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു. ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കും. തിരുവനന്തപുരം ആണ് പ്രധാന ലൊക്കേഷൻ. ബി രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രജേഷ് സെന്നിന്റെ ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങളിൽ നായകൻ ആയിരുന്നു.

അതേസമയം തൻറെ നൂറാമത്തെ ചിത്രം സണ്ണിയുടെ ഭാഗമാണ് ജയസൂര്യ ഇപ്പോൾ. രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിൻറെ ഷൂട്ടിംഗ് ഇനിയും പൂർത്തിയാക്കാനുണ്ട് മഞ്ജുവിന്. ബിജു മേനോനാണ് നായകൻ.

കയറ്റം, ദ പ്രീസ്റ്റ്, ചതുർമുഖം, പടവെട്ട്, ജാക്ക് ആൻഡ് ജിൽ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയവയാണ് ഇനി വരാനിരിക്കുന്ന മഞ്ജു ചിത്രങ്ങൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :