ഇതാദ്യമായി, തെലുങ്കില്‍ ഡബ്ബ് ചെയ്ത് നടി ആന്‍ഡ്രിയ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 ജൂലൈ 2022 (09:12 IST)

മിഷ്‌കിന്‍ ചിത്രം 'പിസാസ് 2' റിലീസിനായി കാത്തിരിക്കുകയാണ് നടി ആന്‍ഡ്രിയ.ചിത്രത്തിന്റെ ഷൂട്ടിംഗ് 2021 ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.

തന്റെ കരിയറില്‍ ആദ്യമായി ഈ സിനിമയ്ക്ക് വേണ്ടി തെലുങ്കില്‍ ഡബ്ബ് ചെയ്‌തെന്ന് ആന്‍ഡ്രിയ.

തെലുങ്കില്‍ ഡബ്ബ് ചെയ്യുന്ന തന്റെ വീഡിയോയും നടി പങ്കിട്ടിട്ടുണ്ട്. വൈകാതെ തന്നെ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നും നടി അറിയിച്ചു.ആന്‍ഡ്രിയയുടെ ഫസ്റ്റ് ലുക്ക് ഈയടുത്ത് പുറത്തുവന്നിരുന്നു.

റോക്ക്ഫോര്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി മുരുകാനന്ദമാണ് രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. കാര്‍ത്തിക് രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :