ശ്രീനിവാസന്‍ വിതച്ചു, മഞ്ജു കൊയ്തു

കൊച്ചി| VISHNU.NL| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (15:12 IST)
ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള പാടത്ത് വിളവെടുക്കാന്‍ ജൈവകൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറായ മഞ്ജുവാര്യരെത്തി. നടന്‍ ശ്രീനിവാസന്‍ പ്രസിഡന്‍റായിട്ടുള്ള ഉദയംപേരൂര്‍ കണ്ടനാട് പാടശേഖരസമിതിയുടെ നെല്‍പ്പാടത്ത് സംഘടിപ്പിച്ച കൊയ്ത്തുത്സവം മഞ്ജു ഉദ്ഘാടനം ചെയ്തത്.

20 വര്‍ഷത്തിനുമേലെ തരിശായി കിടന്ന പാടത്ത് നാലുവര്‍ഷം മുന്‍പാണ് കൃഷി പുനരാരംഭിച്ചത്. അയല്‍വാസിയായ പ്രകാശന്റെ രണ്ടര ഏക്കര്‍ പാടത്ത് ശ്രീനിവാസന്‍ വാങ്ങിയ നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് പ്രകൃതി കൃഷിരീതിയിലാണ് കൃഷി നടത്തിയിരുന്നത്.

തികച്ചും ജൈവരീതിയില്‍ ജ്യോതി ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷി ചെയ്തിരിക്കുന്നത്. കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടത്തുന്നത്. ഇവിടെനിന്നും ലഭിക്കുന്ന നെല്ല് തവിട് നാല്പത്, അറുപത് എന്നീ ശതമാനം നിലനിര്‍ത്തി പ്രത്യേക മില്ലുകളില്‍ പുഴുങ്ങി കുത്തി അരിയാക്കി ആവശ്യക്കാര്‍ക്ക് കിലോഗ്രാമിന് എഴുപത് രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്.

ശ്രീനിവാസന്റെ പാടത്ത് നെല്ല് കൊയ്യാനെത്തിയ മഞ്ജുവിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ ലൈവായി സം‌പ്രേക്ഷണം ചെയ്തു. വകൃഷിയുടെ വക്താവായി തന്നെ വിളിച്ചതിന് മഞ്ജുവാര്യര്‍ സന്തോഷം പ്രകടിപ്പിച്ചു. അരിവാളുമെടുത്ത് മഞ്ജു നെല്ല് കൊയ്‌തെടുത്തതോടെ താനുമൊരു കര്‍ഷകയായെന്ന് മഞ്ജു പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :