ഒരു അഡാര്‍ ലവ് തരംഗം തീരുന്നില്ല, പുതിയ നേട്ടങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (08:57 IST)

ഒരു അഡാര്‍ ലവ് തരംഗം തീരുന്നില്ല.ഒരു മാസം മുമ്പാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍ എത്തിയത്. മലയാളം ഹിന്ദി ഡബ്ബഡ് പതിപ്പിന് ചരിത്രത്തിലാദ്യമായി ഒരു മില്യണ്‍ ലൈക്കുകള്‍ ലഭിച്ചു എന്നാണ് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നത്. ഇതിനകം 50 മില്യണ്‍ കാഴ്ചക്കാരെയും സ്വന്തമാക്കാന്‍ സിനിമയ്ക്കായി.

'മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദി ഡബ്ബഡ് പതിപ്പിന് ഒരു മില്യണ്‍ ലൈക്കുകള്‍ ലഭിക്കുന്നു.നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും എല്ലാ കാഴ്ചക്കാര്‍ക്കും നന്ദി'-ഒമര്‍ ലുലു കുറിച്ചു.

പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനുള്ള ഒരുക്കങ്ങളിലാണ് സംവിധായകന്‍. ബാബു ആന്റണി നായകനായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :