'ജാതീയവും ബോഡി ഷെയ്മിങ്ങും'; നവരസയിലെ പ്രിയദര്‍ശന്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ടി.എം. കൃഷ്ണയും ലീന മണിമേഘലയും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (10:59 IST)

നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിംഗ് തുടരുന്ന തമിഴ് ആന്തോളജി ചിത്രം നവരസയില്‍ പ്രിയദര്‍ശനും ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 'സമ്മര്‍ ഓഫ് 92' എന്ന പ്രിയദര്‍ശന്‍ ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു.

സംവിധായിക ലീന മണിമേഘലയും സംഗീതജ്ഞനായ ടി.എം. കൃഷ്ണയും ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി.

'നവരസയിലെ ഹാസ്യം ശരിക്കും വെറുപ്പുളവാക്കുന്നതും, സംവേദനക്ഷമതയില്ലാത്തതും, ജാതീയവും ബോഡി ഷെയ്മിങ്ങും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാന്‍ ഒന്നുമില്ല. 2021 ല്‍ ഇതുപോലുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ നമ്മള്‍ക്ക് കഴിയില്ല'-ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു.
യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശന്‍, മണിക്കുട്ടന്‍ തുടങ്ങിയവരായിരുന്നു 'സമ്മര്‍ ഓഫ് 92'ല്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :