കാത്തിരിപ്പ് അവസാനിച്ചു,പൃഥ്വിരാജിന്റെ ആടുജീവിതം റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (17:29 IST)
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം.ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ചിത്രീകരണവും മറ്റ് ജോലികളും പൂര്‍ത്തിയായെങ്കിലും സിനിമ എന്ന തിയേറ്ററുകളില്‍ എത്തുമെന്ന് കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. റിലീസ് പ്രഖ്യാപിച്ചു.2024 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ട്രെയിലര്‍ എന്ന പേരില്‍ ഏപ്രില്‍ മാസത്തില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പുറത്തു വന്നിരുന്നു.എന്നാല്‍ അത് ട്രെയ്‌ലര്‍ അല്ലെന്നും വേള്‍ഡ്‌വൈഡ് റിലീസിന് മുന്നോടിയായി ഇന്റലര്‍നാഷണല്‍ ഏജന്റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്ന് ബ്ലെസി പറഞ്ഞിരുന്നു.

പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. അടുത്തവര്‍ഷം ആകും സിനിമയുടെ റിലീസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :