'അള്ളാ ബിലാലിക്കാ'; കാര്‍ഗോ പാന്റില്‍ ഒരു ചങ്ങലയുടെ കുറവേ ഉള്ളൂവെന്ന് സോഷ്യല്‍ മീഡിയ, വൈറലായി മമ്മൂട്ടി ചിത്രങ്ങള്‍

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ചെയ്യാന്‍ ഇനിയും കാത്തിരിക്കണോ എന്നാണ് സംവിധായകന്‍ അമല്‍ നീരദിനോട് മമ്മൂട്ടി ആരാധകരുടെ ചോദ്യം

Mammootty, Bramayugam, Cinema News, Mammootty New Look
രേണുക വേണു| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (16:09 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. ഭ്രമയുഗത്തിന്റെ പ്രസ് റിലീസിനെത്തിയ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ്. ഓവര്‍ സൈസ്ഡ് വെള്ള ഷര്‍ട്ടും കറുപ്പ് കാര്‍ഗോ പാന്റ്‌സുമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈല്‍ കൂട്ടാന്‍ കിടിലനൊരു കൂളിങ് ഗ്ലാസും.

ബിഗ് ബിയിലെ ബിലാലിനെ ഓര്‍മിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. 'കാര്‍ഗോ പാന്റ്‌സില്‍ ഒരു ചങ്ങല കൂടി തൂക്കിയാല്‍ തനി ബിലാലിക്കാ' എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ചെയ്യാന്‍ ഇനിയും കാത്തിരിക്കണോ എന്നാണ് സംവിധായകന്‍ അമല്‍ നീരദിനോട് മമ്മൂട്ടി ആരാധകരുടെ ചോദ്യം. മമ്മൂട്ടി തന്നെയാണ് പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.




'കാലം വല്ലാത്ത രസികനും കൂടി ആണ്' എന്ന ക്യാപ്ഷനോടെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഫെബ്രുവരി 15 നാണ് തിയറ്ററുകളിലെത്തുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :