16 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവനയും ഷാജി കൈലാസും,'ഹണ്ട്' ത്രില്ലടിപ്പിക്കുമോ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (10:18 IST)
16 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്നു. 'ചിന്താമണി കൊലക്കേസ്' എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് ഒടുവില്‍ പ്രവര്‍ത്തിച്ചത്. ഡിസംബറില്‍ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് നിഖില്‍ ആനന്ദ് ആണ് തിരക്കഥ എഴുതുന്നത്.

'ഹണ്ട്'എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അദിതി രവി, ചന്ദുനാഥ്, രണ്‍ജി പണിക്കര്‍, നന്ദു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജാക്ക്‌സണ്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീതവും ഒരുക്കുന്നു.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :