പൂവന്‍കോഴിക്ക് ശബ്ദം നല്‍കി അജു വര്‍ഗീസ്,'വാലാട്ടി'യില്‍ നായ്ക്കള്‍ക്ക് ശബ്ദം നല്‍കിയത് ഈ താരങ്ങള്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ജൂലൈ 2023 (11:49 IST)
ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പതിനെട്ടാമത്തെ ചിത്രം വാലാട്ടി ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയില്‍ ശബ്ദമായി നടന്‍ അജു വര്‍ഗീസും ഉണ്ടാകും. പൂവന്‍ കോഴിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് താരമാണ്. അതുകൊണ്ടുതന്നെ ഈ സിനിമ തനിക്ക് ഇത്തിരി സ്‌പെഷ്യല്‍ ആണെന്നാണ് അജു പറയുന്നത്.

സിനിമയുടെ കോണ്‍സ്റ്റപ്റ്റാണ് തന്നെ ആകര്‍ഷിച്ചതെന്നും അജു വര്‍ഗീസ് പറയുന്നു. 11 നായ്ക്കളുടെ കഥ പറയുന്ന സിനിമയില്‍ ഇവര്‍ക്കെല്ലാം ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്. ഇന്ദ്രന്‍സ്, റോഷന്‍ മാത്യു, സണ്ണി വെയ്ന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ശബ്ദമായി സ്‌ക്രീനില്‍ ഉണ്ടാകും.
നവാഗതനായ ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റാണ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.വിഎഫ്എക്സിന്റെ സഹായമില്ലാതെ നായകള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :