ആറ്റ്‌ലി മുതൽ സുധ കൊങ്ങര വരെ, മഗിഴ് തിരുമേനി ചിത്രത്തിന് ശേഷം കളം പിടിക്കാൻ അജിത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (16:06 IST)
തമിഴകത്ത് വിജയ്ക്കൊപ്പം തന്നെ ആരാധകരുള്ള താരമാണെങ്കിലും സമീപകാലത്തായി വിജയ് ചിത്രങ്ങൾക്കൊപ്പം കളക്ഷൻ എത്തിക്കുവാൻ അജിത്തിനായിട്ടില്ല. വിശ്വാസം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ബോക്സോഫീസിൽ വിജയങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും വമ്പൻ വിജയങ്ങൾ സ്വന്തമാക്കാൻ അജിത്തിനായിട്ടില്ല.

വാരിസിൻ്റെ വിജയത്തിന് ശേഷം കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ലിയോ എന്ന സിനിമയുടെ തിരക്കിലാണ് ദളപതി വിജയ്. ഈ സാഹചര്യത്തിൽ കൂടുതൽ മികച്ച ചിത്രങ്ങളിൽ ഭാഗമായി നഷ്ടപ്പെട്ട പ്രതാപാം വീണ്ടെടൂക്കാനുള്ള ശ്രമത്തിലാണ് അജിത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി അജിത് അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിൽ അജിത് കുമാർ നായകനാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

ദേശീയ അവാർഡ് ജേതാവ് കൂടിയായ ഒരുക്കുന്ന ചിത്രത്തിൽ അജിത് നായകനായേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ തമിഴകത്തിൽ നിന്നും വരുന്നുണ്ട്. എട്ട് തോട്ടാക്കൾ, കുരുതി ആട്ടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീ ഗണേഷാണ് ലിസ്റ്റിലുള്ള മറ്റൊരു സംവിധായകൻ. കടുത്ത അജിത് ആരാധകനാണ് ശ്രീ ഗണേഷ് എന്നതും ശ്രീ ഗണേഷ് ചിത്രം സംഭവിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :