ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 15 ജൂലൈ 2016 (10:30 IST)
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. എന്നാല്‍, ഷീല ദീക്ഷിത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 403ല്‍ 25 സീറ്റുമായി നാലാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഒതുങ്ങി പോയിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ ഒരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ തേടിയ കോണ്‍ഗ്രസ് ഷീല ദീക്ഷിതില്‍ എത്തി നില്‍ക്കുകയായിരുന്നു.

ഡല്‍ഹിയില്‍ മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്നു എന്നതാണ് ഷീല ദീക്ഷിതിന് നറുക്കു വീഴാന്‍ പ്രധാനകാരണമായത്. കൂടാതെ, കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് ഉത്തര്‍പ്രദേശില്‍ നേതാവായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ മരുമകളാണെന്നതും ബ്രാഹ്മണ മുഖമാണെന്നതും ഷീലയെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :