തൊടുപുഴക്കാർക്ക് ദൃശ്യവിരുന്നൊരുക്കി ജോർജുകുട്ടി, സ്നേഹസമ്മാനം കിടിലൻ!

ഇടുക്കി ജില്ലയിലെ ആദ്യ മൾട്ടിപ്ലക്സ് തിയറ്റർ കോപ്ലക്സായ ആശിർവാദ് സിനിപ്ലക്സ് തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ഏറ്റവും മികച്ച നിർമ്മാണ കമ്പനികളിൽ ഒന്നാണ് ആശിർവാദ് സിനിമാസ്. അത്യാധുനിക സംവിധാനത്തോട് കൂടിയുള്ള തീയേറ്ററിന്റെ ഉദ്ഘാടനം മോഹൻലാൽ നി

aparna shaji| Last Modified വെള്ളി, 15 ജൂലൈ 2016 (16:59 IST)
ഇടുക്കി ജില്ലയിലെ ആദ്യ മൾട്ടിപ്ലക്സ് തിയറ്റർ കോപ്ലക്സായ ആശിർവാദ് സിനിപ്ലക്സ് തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ഏറ്റവും മികച്ച നിർമ്മാണ കമ്പനികളിൽ ഒന്നാണ് ആശിർവാദ് സിനിമാസ്. അത്യാധുനിക സംവിധാനത്തോട് കൂടിയുള്ള തീയേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സിനിമാ പ്രേമികള്‍ ഏറെയുളള തൊടുപുഴയുടെ മണ്ണിലേക്ക് മോഹന്‍ലാലിന്റെ സ്‌നേഹസമ്മാനമായിട്ടാണ് ആരാധകർ ഇതിനെ കാണുന്നത്. മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമാണ് ആശീർവാദ് സിനിമാസിന്റെ ഉടമസ്ഥർ. നാല് തീയേറ്ററുകളിലായി ഒരേസമയം ആയിരം പേർക്ക് കാണാനുള്ള സംവിധാനമാണ് ആശീർവാദ് ഒരുക്കിയിരിക്കുന്നത്.

ആധുനീക ശബ്ദ സംവിധാനമായ ഫോര്‍ കെ, ഡോൾബി അറ്റ്മോസ് എന്നീ അത്യാധുനിക സംവിധാനങ്ങളും ഫുഡ്മാൾ, സൂപ്പർമാർക്കറ്റ് എന്നീ സൗകര്യങ്ങളും തീയേറ്ററിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. പുതിയ റിലീസുകളുമായി ഈ മാസം 22മുതലാണ് തിയറ്ററിൽ പ്രദർശനം തുടങ്ങുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :