അരുണ്‍ എന്നോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല: ഭാമ

രേണുക വേണു| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (12:56 IST)
നിവേദ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായ താരമാണ് ഭാമ. വിവാഹശേഷം ഭാമ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഭര്‍ത്താവും മകളുമായി വളരെ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് താരം ഇപ്പോള്‍.

വിവാഹശേഷം തന്നോട് സിനിമയില്‍ അഭിനയിക്കരുതെന്ന് ഭര്‍ത്താവ് അരുണ്‍ പറഞ്ഞിട്ടില്ലെന്ന് ഭാമ പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ' അരുണ്‍ എന്നോട് അഭിനയിക്കരുതെന്നു പറഞ്ഞിട്ടില്ല. മടങ്ങിവരവ് എന്ന് പറഞ്ഞാല്‍ അത് സംഭവിക്കേണ്ടതാണ്. കല്യാണത്തിനു മുന്‍പ് മൂന്ന് വര്‍ഷം അഭിനയിച്ചിട്ടില്ല. നല്ല അവസരങ്ങള്‍ വരാത്തതുകൊണ്ട് മാറിനിന്നതാണ്. ഇപ്പോഴും അതു തന്നെയാണ് പറയാനുള്ളത്. നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയില്‍ ആണെങ്കില്‍ തിരിച്ചുവരും,' വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാമ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :