അമ്പമ്പോ.. 4 ദിവസം കൊണ്ട് 50 കോടിയോ!, മലയാളത്തിൽ ചരിത്രം കുറിച്ച് ആടുജീവിതം

Aadujeevitham
Aadujeevitham
അഭിറാം മനോഹർ| Last Modified ഞായര്‍, 31 മാര്‍ച്ച് 2024 (11:44 IST)
2024 മലയാള സിനിമയെ സംബന്ധിച്ച് തൊട്ടതെല്ലാം പൊന്നാകുന്ന വര്‍ഷമാണ്. ഓസ്ലറിന്റെ വമ്പന്‍ വിജയത്തോടെ 2024ന് തുടക്കം കുറിച്ച മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ 200 കോടിയെന്ന നാഴികകല്ല് പിന്നിട്ടിരുന്നു. പ്രേമലു,ഭ്രമയുഗം എന്നീ സിനിമകളും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസുമായി പൃഥ്വിരാജ് ബ്ലെസി സിനിമയായ ആടുജീവിതം എത്തിയത്. മലയാളത്തിന് പുറമെ ഹിന്ദി,തെലുങ്ക്,കന്നഡ,തമിഴ് പതിപ്പുകള്‍ കൂടി ഒരേസമയം സിനിമയുടേതായി ഇറങ്ങിയിരിക്കുന്നു.

ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വെറും 4 ദിവസങ്ങള്‍ കൊണ്ട് ആടുജീവിതം 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്. റിലീസ് ദിവസം മുതല്‍ ഇന്നലെ വരെ 46 കോടി രൂപയ്ക്ക് മുകളിലാണ് സിനിമ കളക്റ്റ് ചെയ്തത്. ഞായറാഴ്ചയിലെ അഡ്വാന്‍സ് ബുക്കിംഗ് മാത്രം കണക്കിലെടുത്താന്‍ സിനിമ നാലാം ദിവസം 50 കോടി കടകുമെന്ന് ഉറപ്പാണ്. നാല് ദിവസം കൊണ്ട് 50 കോടിലെത്തിയതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടിയെന്ന നേട്ടം ആടുജീവിതത്തിന്റെ പേരിലായി. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമയായ ലൂസിഫറും നാല് ദിവസം കൊണ്ട് 50 കോടിയിലെത്തിയിരുന്നു. എന്നാല്‍ ആടുജീവിതത്തിന്റെ നാല് ദിവസ കളക്ഷന്‍ ലൂസിഫറിനേക്കാള്‍ കൂടുമെന്ന് ഉറപ്പാണ്.

ദുല്‍ഖര്‍ ചിത്രമായ കുറുപ്പ് അഞ്ച് ദിവസം കൊണ്ടായിരുന്നു 50 കോടി ക്ലബിലെത്തിയത്. അമല്‍ നീരദ്- മമ്മൂട്ടി ചിത്രമായ ഭീഷ്പര്‍വം ആറ് ദിവസം കൊണ്ടും 2018 ഏഴ് ദിവസം കൊണ്ടുമായിരുന്നു ഈ നേട്ടത്തിലെത്തിയത്. മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സും 7 ദിവസമാണ് 50 കോടിയിലെത്താന്‍ എടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :