ആടുജീവിതം ഫോണിൽ പകർത്തി: യുവാവിനെതിരെ കേസ്

Aadujeevitham
Aadujeevitham
അഭിറാം മനോഹർ| Last Modified ഞായര്‍, 31 മാര്‍ച്ച് 2024 (10:36 IST)
ആടുജീവിതം സിനിമ തിയേറ്ററില്‍ നിന്നും മോഇല്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ചുള്ള പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചെങ്ങന്നൂര്‍ സീ സിനിമാസ് ഉടമയായ ബാബുവാണ് ആറന്മുള മാലക്കര സ്വദേശി ജോസഫ് കെ ജോണിനെതിരെ(37) പരാതി നല്‍കിയത്.

വ്യാഴാഴ്ച രാത്രി 11:25ന്റെ സെക്കന്‍ഡ് ഷോക്കിടെയാണ് സംഭവം. തിയേറ്ററില്‍ ആ സമയം ഉണ്ടായിരുന്ന സിനിമ സീരിയല്‍ നടി ആലിസ് ക്രിസ്റ്റിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരം തിയേറ്റര്‍ ഉടമയിലെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിനിമ പകര്‍ത്തിയില്ലെന്നും വീഡിയോ കോള്‍ ചെയ്യുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. ഫോണില്‍ നിന്നും സിനിമാദൃശ്യങ്ങള്‍ കണ്ടെടുക്കാനായില്ലെന്നും ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായും എസ് എച്ച് ഒ സി ദേവരാജന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :