ബിഗ് ബിക്ക് 15 വര്‍ഷങ്ങള്‍, രണ്ടാം ഭാഗം 'ബിലാല്‍' എപ്പോള്‍ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (14:51 IST)

അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി റിലീസായി ഇന്നേക്ക് 15 വര്‍ഷങ്ങള്‍. 2007 ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രത്തിനുശേഷം രണ്ടാം ഭാഗം ബിലാല്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ചിത്രീകരണം വലിയ ക്യാന്‍വാസില്‍ തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. കോവിഡ് തടസ്സം നിന്നപ്പോള്‍ അമല്‍ നീരദും മമ്മൂട്ടിയും ചേര്‍ന്ന് ഭീഷ്മപര്‍വ്വം നിര്‍മ്മിച്ചു. ഇപ്പോഴും ബിലാലിന് വേണ്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തിരയുന്നുണ്ട്. എല്ലാം ശരിയാക്കുകയാണെങ്കില്‍ ബിലാല്‍ വീണ്ടും തുടങ്ങാനാണ് സാധ്യത.
2005-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിനെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമാണ് ബിഗ് ബി.
അല്‍ഫോന്‍സ് ജോസഫ് സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇപ്പോഴും കേള്‍ക്കാന്‍ ആളുകള്‍ ഉണ്ട്. ജോഫി തരകന്‍, സന്തോഷ് വര്‍മ്മ പാട്ടുകള്‍ക്കായി വരികള്‍ എഴുതിയത്. ഗോപി സുന്ദര്‍ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :