നവംബര്‍ രണ്ട്: സകല മരിച്ചവരുടെയും ഓര്‍മ ദിവസം

രേണുക വേണു| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (15:47 IST)

കത്തോലിക്കാസഭയില്‍ നാളെ സകല മരിച്ചവരുടെയും ഓര്‍മ ദിവസം. പുരാതന കാലം മുതലേ നവംബര്‍ രണ്ട് മരിച്ചവരുടെ ഓര്‍മ ദിവസമായാണ് ആചരിക്കുന്നത്. അന്നേ ദിവസം മരിച്ചവരുടെ ഓര്‍മയ്ക്കായി കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനകളും നടത്തും. കുടുംബത്തില്‍ നിന്നും മരിച്ചുപോയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ട ദിവസമാണ് ഇത്. നവംബര്‍ മാസം മുഴുവന്‍ മരിച്ചവരെ ഓര്‍ക്കുന്ന മാസമായാണ് കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ ആചരിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാന്‍ ഭൂമിയിലുള്ളവരുടെ പ്രാര്‍ത്ഥനകളും നന്മ പ്രവര്‍ത്തികളും വേണമെന്നാണ് വിശ്വാസം. ഈ വിശ്വാസം അനുസരിച്ചാണ് നവംബര്‍ മാസം മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം മാറ്റിവെച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :