മരക്കാറിനെ പേടിച്ച് കാവലിന്റെ റിലീസ് മാറ്റില്ല:ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (10:46 IST)

മരക്കാര്‍ ഡിസംബര്‍ രണ്ടിന് എത്തുമ്പോള്‍ ഒരാഴ്ച മുമ്പ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസാവുന്നുണ്ട്. അതായത് നാളെ. ഇത് മരക്കാറിനെ ബാധിക്കുമെന്നത്തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. കാവലിനെതിരെ വലിയ നെഗറ്റിവിറ്റിയും ഇപ്പോഴുണ്ട്. ഇതൊന്നും ചിത്രത്തിനെതിരെ വിലപ്പോകില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്.

മരക്കാറിനെ പേടിച്ച് കാവലിന്റെ റിലീസ് മാറ്റില്ലെന്നും മരക്കാര്‍ എന്ന സിനിമ വരുന്നത് കൊണ്ട് കാവലിന് യാതൊരു പ്രശ്‌നവും സംഭവിക്കില്ല,അതുപോലെ കാവല്‍ ഉള്ളത് കൊണ്ട് മരക്കാറിനും ഒന്നും സംഭവിക്കില്ലെന്ന് ജോബി ജോര്‍ജ് പറയുന്നു. രണ്ട് സിനിമകളും അതിന്റെ വഴിക്ക് പോകും. മരക്കാറിനുള്ള കളക്ഷന്‍ മരക്കാറിന് തന്നെ ലഭിക്കും. കാവലിനുള്ളത് കാവലിനും ലഭിക്കുമെന്നും എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :