കസബിനെ തൂക്കിലേറ്റില്ല, എങ്കില്‍ ?

ജോയ്സ് ജോയ്

PRO
പാര്‍ലമെന്‍റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ അഫ്സല്‍ ഗുരു എന്ന് വിളിക്കപ്പെടുന്ന മൊഹമ്മദ് അഫ്സലിന്‍റെ രാഷ്ട്രപതിക്കു മുമ്പില്‍ ദായാഹര്‍ജിയായി ഇപ്പോഴും നില്ക്കുകയാണ്. അഫ്സല്‍ ഗുരു പ്രതിയാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ക്കിടയില്‍ ‘ഇന്ത്യാ ടുഡേ’ ഒരു സര്‍വെ നടത്തിയിരുന്നു. സര്‍വെയില്‍ പങ്കെടുത്തവരില്‍ 78% ആളുകളും മൊഹമ്മദ് അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടവരായിരുന്നു. അഫ്സല്‍ ഗുരു പ്രതിയെന്നും വാദിയെന്നും രണ്ടുപക്ഷം ഇപ്പോഴും ഇന്ത്യയില്‍ സജീവമായി നിലനില്ക്കുന്നതിനാല്‍ തല്‍ക്കാലത്തേക്ക് അഫ്സല്‍ ഗുരു ജയിലില്‍ തന്നെ കഴിയട്ടെ എന്ന് ആശ്വസിക്കാം. പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ് ഉള്‍പ്പെടെയുള്ള ചിലരും അഫ്സലിന് വധശിക്ഷ നല്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഒരു അഫ്സല്‍ ഗുരു മാത്രമല്ല അമ്പതിലധികം കുറ്റവാളികളാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്നത് എന്ന സത്യം കാണാതിരിക്കാന്‍ നമുക്ക് കഴിയില്ല. ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടിട്ട് വേണം കസബിന്‍റെ കേസ് പരിഗണിക്കേണ്ടത് എന്നതും നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് കൂടുതല്‍ ഭീഷണിയാവുകയാണ്.

കസബിന് വധശിക്ഷ വിധിച്ചത് രാഷ്ട്രത്തിന്‍റെ വിജയമായി ഉയര്‍ത്തി കാട്ടുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അന്തസ്സ് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ഉയര്‍ന്നിരിക്കുകയാണ്. വധശിക്ഷ നല്‍‌കിയില്ലെങ്കില്‍ നമ്മുടെ കോടതിയുടെ വിശ്വാസ്യത തന്നെ നഷ്ടമായേനെ എന്നാ‍ണ് ജഡ്ജി കോടതിയില്‍ പറഞ്ഞത്. വിധി രാജ്യത്തിന്‍റെ ശത്രുക്കള്‍ക്കുള്ള സന്ദേശമാണെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ഹാഫിസ് സയീദ്ദും ലഖ്‌വിയും ഉള്‍പ്പെടെ ബാക്കി 20 ഭീകരവാദികളെയും വിട്ടുതരണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെടും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ഭീകരവാദികള്‍ക്കെതിരെയുള്ള കടുത്ത മുന്നറിയിപ്പാണ് കസബിനെതിരായ വിധിയിലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്.

ചെന്നൈ| WEBDUNIA|
ഭീകരാക്രമണങ്ങളും ആരോപണങ്ങളും പലപ്പോഴായി ഉയര്‍ന്നപ്പോഴും തികഞ്ഞ ആത്മസംയമനമായിരുന്നു ഇന്ത്യ പാലിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഒന്നര വര്‍ഷത്തോളം സമയമെടുത്ത് വിചാരണ നടത്തി പ്രഖ്യാപിച്ചിരിക്കുന്ന ഈ വിധി ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ആയിരിക്കുകയാണ്. പാകിസ്ഥാ‍നും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള വ്യക്തമായ സന്ദേശം കൂടിയാണ് ഈ വിധി. അതുകൊണ്ട് തന്നെ കസബിന്‍റെ വധശിക്ഷ നടപ്പാക്കുന്നിടത്തു മാത്രമേ ഈ വിധിയും പൂര്‍ത്തിയാകുകയുള്ളൂ. ഇതിനകം തന്നെ ഭീകരവാദകേസിലെ പ്രതിയായ കസബിനെ സംരക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ചെലവാക്കിയത് 34 കോടി രൂപയാണ്. പ്രതിദിനം രണ്ടു ലക്ഷം രൂപ വെച്ചാണ് കസബിനു വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അതായത് ഇതിനകം തന്നെ കസബ് രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യത കൂടി ആയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിയമനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി കസബിനെ തൂക്കിലേറ്റേണ്ടത് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :