ഡല്‍ഹി സ്ഫോടനം: 3 പേര്‍ക്ക് വധശിക്ഷ

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡല്‍ഹിയിലെ ലജ്പത് നഗറില്‍ 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിലെ മൂന്ന് പ്രതികള്‍ക്ക് നല്‍കാന്‍ വിചാരണ കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. 1996 ല്‍ നടന്ന സ്ഫോടനത്തില്‍ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആറ് പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

മൊഹമ്മദ് നൌഷാദ്, മൊഹമ്മദ് അലി ഭട്ട്, മിര്‍സ നിസാര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ നല്‍കിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ക്ക് മറ്റൊരു പ്രതിയായ ജാവെദ് അഹമ്മദ് ഖാന് ജീവപര്യന്തം തടവ് ശിക്ഷയും നല്‍കി.

ഫറൂഖ് അഹമ്മദ് ഖാന്‍, ഫരിദ ദര്‍ എന്നീ കുറ്റവാളികള്‍ വിചാരണ കാലയളവില്‍ അനുഭവിച്ച തടവ് ശിക്ഷയായി കണക്കാക്കാനും അവരെ മോചിതരാക്കാനും കോടതി വിധിയില്‍ പറയുന്നു. 10 കുറ്റാരോപിതരില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് ഏപ്രില്‍ എട്ടിന് കോടതി വിധിച്ചു. കേസിന്റെ അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുള്ള അലംഭാവത്തെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :