ഡിഫിക്കും വേണം ഫേസ്ബുക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഒരു കാലത്ത് സാങ്കേതിക കണ്ടെത്തലുകളെ ഭീതിയോടെ നോക്കിക്കണ്ടിരുന്ന ഇടതു സംഘടനകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടറിന്റെയും പിന്നാലെയാണ്. കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ഇനിയുള്ള കാലം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും മൈക്രോബ്ലോഗിംഗ് സൈറ്റുകളുമായിരിക്കും ഇടതു പാര്‍ട്ടികള്‍ ഉപയോഗിക്കുക.

വിവിധ ഇടത് സംഘടനകളിലെ യുവജനങ്ങളെ സ്വാധീനിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു കാലത്ത് രാജ്യത്തെ സോഷ്യല്‍ മീഡിയകളില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഒര്‍ക്കുട്ടിനെ ഒഴിവാക്കി പുത്തന്‍ ട്രന്‍ഡായ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തണമെന്നും ഡിഫി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘടനാ വിപുലീകരണവും വിര്‍ച്വല്‍ ലോകത്തെ രാഷ്ട്രീയ ഇടപെടലും ലക്‍ഷ്യമിട്ട് ഡിഫി സംസ്ഥാന സമ്മേളനത്തില്‍ പ്രസിഡന്റ് എം ബി രാജേഷാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സേവനങ്ങള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്.

സൈബര്‍ ലോകത്ത് സ്വാധീനം ചെലുത്തേണ്ടത് സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോഴാണ് ഒര്‍ക്കുട്ടിനെ ഒഴിവാക്കി ഫേസ്ബുക്കിനെ സ്വീകരിക്കാന്‍ അണികളോട് ആ‍വശ്യപ്പെട്ടത്. പാര്‍ട്ടിയുടെയും സംഘടനയും ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഏറ്റവും നല്ലത് ഫേസ്ബുക്കാണെന്നാണ് ഡിഫി സഖാക്കള്‍ കരുതുന്നത്.

ഇന്റര്‍നെറ്റ് ലോകത്ത് നെറ്റ് ഉപയോഗിക്കുന്ന പ്രവര്‍ത്തകര്‍ എല്ലാം ബ്ലോഗ് എഴുത്ത് തുടങ്ങണം. പാര്‍ട്ടി ചരിത്രവും ആശയങ്ങളും പരിപാടികളുടെ റിപ്പോര്‍ട്ടുകളും കഴിയുന്നത്ര ജനങ്ങളിലെത്തിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :