കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കലാകാരന്മാരെ സംരക്ഷിക്കണം

ആലപ്പുഴ| WEBDUNIA| Last Modified ശനി, 20 ഫെബ്രുവരി 2010 (15:03 IST)
PRO
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച കലാകാരന്മാരെ പാര്‍ട്ടി സംരക്ഷിക്കണമെന്ന് നടന്‍ തിലകന്‍. ആലപ്പുഴയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെയെന്താണ് കഴിയുകയെന്നും തിലകന്‍ ചോദിച്ചു.

തന്നെ പോലുള്ള കലാകാരന്മാരെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ സൂപ്പര്‍താരങ്ങള്‍ ശ്രമിക്കുന്നുണ്ട്. മലയാള സിനിമയെ നല്ല കാലത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ സമരം ചെയ്യുമെന്നും തിലകന്‍ പറഞ്ഞു.

ഫെഫ്കയുടെ നടപടികള്‍ ഭരണഘടനാവിരുദ്ധമാണെന്നും തിലകന്‍ ആരോപിച്ചു. തന്നെ പോലുള്ള കലാകാരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :