ഏകാന്തത രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമോ?

WEBDUNIA|
PRO
ഏകാന്തതയും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടോ? ഇവ രണ്ടും തമ്മില്‍ അത്തരത്തിലൊരു ബന്ധമുണ്ടെന്ന് തോന്നില്ല എങ്കിലും സംഗതി ഗൌരവതരമായ ചോദ്യമാണ്. ഇതേക്കുറിച്ച് ചിക്കാഗോ സര്‍വകലാശാല പുറത്തുവിട്ട പഠനത്തിലാണ് ‘ഏകാന്തതയുടെ സമ്മര്‍ദ്ദ’ത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്.

ഏകാന്ത ജീവിതം അല്ലെങ്കില്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍, പ്രായമായവരില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. പുകയില ഉപയോഗം, മദ്യപാനം തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇത്തരത്തില്‍ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തല്‍.

അമ്പതിനു മുകളില്‍ പ്രായമുള്ളവരില്‍, മാനസിക പിരിമുറുക്കവും മ്ലാനതയും ഒരളവു വരെ രക്തസമ്മര്‍ദ്ദത്തിനു കാരണമായേക്കാം എങ്കിലും അനുഭവിക്കുന്നവര്‍ക്ക് ന്യായമായ രീതിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് നാല് വര്‍ഷംകൊണ്ട് രക്ത സമ്മര്‍ദ്ദം ക്രമാതീതമായി ഉയരുന്നതായി കണ്ടെത്താന്‍ സാധിച്ചു എന്ന് ലൂയിസ് ഹാക്‍ലി എന്ന ഗവേഷകന്‍ ‘സെക്കോളജി ആന്‍ഡ് ഏജിംഗ്’ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

സമൂഹവുമായും മറ്റുള്ളവരുമായും വലിയ ബന്ധമില്ലാത്തവര്‍ക്ക് അവരുടെ അതേ പ്രായത്തിലുള്ള മറ്റുള്ളവരെക്കാള്‍ ശരാശരി 14.4 എം‌എം രക്തസമ്മര്‍ദ്ദം കൂടിയിരിക്കുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. 50-68 പ്രായപരിധിയിലുള്ള 229 ആളുകളില്‍ അഞ്ച് വര്‍ഷം നീണ്ട നിരീക്ഷണമാണ് നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :