പ്ലീസ്; ഒന്നു നിര്‍ത്തുമോ ഈ പുകവലി!

smoking
WEBDUNIA|
PRO
PRO
കേരളത്തില്‍ ഹൃദയാഘാതം വന്ന് മരണമടയുന്നവരുടെ സംഖ്യ നാള്‍‌ക്കുനാള്‍ കൂടിവരികയാണ്. അമിത ഭക്ഷണഭ്രമവും പുകവലിയും മൂലം ഹൃദയധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ തന്നെ മലയാളികളിലെ കൂടിയ ഹൃദയാഘാതനിരക്കിന്റെ പ്രധാന കാരണക്കാരന്‍! പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നത് ഒരു പഴമൊഴിയാണെങ്കിലും അതിനെ കൂടുതല്‍ കൂടുതല്‍ അന്വര്‍ത്ഥമാക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

ജീവിതത്തില്‍ ഒരു തവണയെങ്കിലും ഹൃദയാഘാതം വന്നിട്ടുള്ളവര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഒരിക്കല്‍ ഹൃദയാഘാതം അനുഭവപ്പെട്ട വ്യക്തി തുടര്‍ന്ന് പുകവലി ഉപേക്ഷിക്കുകയാണെങ്കില്‍ ഹൃദയത്തിന്‍റെ ആരോഗ്യം വളരെയധികം മെച്ചപ്പെടുമെന്നാണ്. പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സ്റ്റാറ്റിന്‍സ് പോലെയുള്ള ‘ലിപിഡ് ലോവറിംഗ് ഏജന്‍റുകള്‍’ (കൊഴുപ്പ് കുറക്കുന്നതിനുള്ള മരുന്ന്) ഉപയോഗിക്കുന്നതു പോലെത്തന്നെ ഫലപ്രദമാണ് ഹൃദയരോഗമുള്ളവര്‍ പുകവലി ഉപേക്ഷിക്കുന്നത്. എന്നാല്‍ ഹൃദയാഘാതം വന്നതിന് ശേഷവും പുകവലി തുടര്‍ന്നാല്‍ രോഗിയുടെ ആയുര്‍ദൈര്‍ഘ്യം കുറയുമെന്നും പഠനം മുന്നറിയിപ്പ് തരുന്നു.

ഹൃദയാഘാതം വന്ന് മരണമടയാനുള്ള സാധ്യത പുകവലിക്കാരനെ അപേക്ഷിച്ച് പുകവലിക്കാത്ത ഒരാള്‍ക്ക് 43 ശതമാനം കുറവാണ്. എന്നാല്‍, ഹൃദ്രോഗികള്‍ ഒരിക്കല്‍ പുകവലി ഉപേക്ഷിച്ചു കഴിഞ്ഞാല്‍ അവരില്‍ ഈ നിരക്ക് ഗണ്യമായി കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ട് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ആദ്യ ഹൃദയാഘാതത്തിന് ശേഷം പുകവലി ഉപേക്ഷിച്ച വ്യക്തികളില്‍ തുടര്‍ന്നും പുകവലി തുടരുന്ന ആളെ അപേക്ഷിച്ച് രണ്ടാമതൊരു ഹൃദയാഘാതം വന്ന് മരണപ്പെടാനുള്ള സാധ്യത 37 ശതമാനം കുറവാണ്. മധ്യ ഇസ്രയേലില്‍ 1992-നും 1993-നും ഇടയില്‍ വിവിധ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത 65 വയസ്സിന് മുകളിലും താഴെയും പ്രായമുള്ള ഏതാണ്ട് 1500 ഹൃദ്രോഗികളിലാണ് പഠനം നടത്തിയത്. ഇവരില്‍ ആദ്യ ഹൃദയാഘാത സമയത്ത് 27 ശതമാനം പേര്‍ ഒരിക്കലും പുകവലിക്കാത്തവരും 20 ശതമാനം പേര്‍ മുമ്പ് പുകവലിച്ചിരുന്നവരും 50 ശതമാനത്തിലധികം പേര്‍ തുടര്‍ന്നും പുകവലിക്കുന്നവരുമായിരുന്നു.

ആശുപത്രി വിട്ടതിന് ശേഷം ഇവരില്‍ 35 ശതമാ‍നം പേര്‍ പുകവലി നിര്‍ത്തി. തുടര്‍ന്ന് പതിമൂന്ന് വര്‍ഷത്തോളം ഈ രോഗികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്താനയത് ആദ്യ ഹൃദയാഘാതത്തിന് മുമ്പ് പുകവലി നിര്‍ത്തിയവരില്‍ മരണനിരക്ക് 50 ശതമാനം കുറവാണ്, അതേസമയം ആദ്യ ഹൃദയാഘാതത്തിന് ശേഷം പുകവലി ഉപേക്ഷിച്ചവരില്‍ പുകവലി തുടരുന്നവരെ അപേക്ഷിച്ച് മരണ നിരക്ക് 37 ശതമാനം കുറവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :