ബിപിനെ പോലെ ‘ഫിറ്റ്’ ആവാം

WEBDUNIA|
IFM
ബോളിവുഡ് ഹോട്ടി ബിപാഷ ബസുവിന്റെ ഫിറ്റ്നസിനെ കുറിച്ച് ആര്‍ക്കും സംശയമുണ്ടായിരിക്കില്ല. ബിപിനെ പോലെ ‘ഫിറ്റ്’ ആകാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവും. ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ താര സുന്ദരി തന്നെ രംഗത്ത് എത്തിയിരിക്കുന്നു, “ബിബി-ലവ് യുവര്‍സെല്‍ഫ്” എന്ന ഫിറ്റ്നെസ് ആല്‍ബവുമായി.

ഇന്നത്തെ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന തൊഴില്‍ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും രക്ഷ നേടാനായി എല്ലാവരും ശാരീരിക ക്ഷമത കാത്തു സൂക്ഷിക്കണം എന്നാണ് ബിപാഷയുടെ പക്ഷം. ഇപ്പോള്‍ പുറത്തിറക്കിയ ഫിറ്റ്നെസ് ഡിവിഡിയില്‍ തുടക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക പരിശീലന പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ഉടന്‍ തന്നെ ഒരു വെബ്സൈറ്റും തുടങ്ങാനാണ് ബിപാഷയുടെ തീരുമാനം.

വിസിഡിയില്‍ പാട്ടുകളും വ്യായാമ പാഠങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരികവും മാനസികവുമായ സമീപനത്തിലൂടെ ശാരീരിക ക്ഷമത സ്വന്തമാക്കാനാണ് ബിപ് ഉപദേശിക്കുന്നത്. ആഴ്ചയില്‍ ആറ് സെഷനാണ് നിര്‍ദ്ദേശിക്കുന്നത്

ശക്തി വര്‍ദ്ധിപ്പിക്കാനും ഹൃദയം, അടിവയര്‍ എന്നിവയ്ക്ക് പ്രത്യേകമായും വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് ബോളിവുഡിലെ ഈ ഫിറ്റ്‌നെസ് താരം അവകാശപ്പെടുന്നത്. വ്യായാമം തുടങ്ങി വെറും 48 മണിക്കൂറിനുള്ളില്‍ കൊഴുപ്പ് കുറഞ്ഞു തുടങ്ങാന്‍ സാധ്യതയുണ്ടെന്നും താരം അവകാശപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :