മൈഗ്രേന്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു

WEBDUNIA|
PRO
മെഗ്രേന്‍ അഥവാ ചെന്നിക്കുത്ത് എന്ന മൂലം വിഷമം അനുഭവിക്കുന്നവര്‍ ശ്രദ്ധിക്കുക. ചെന്നിക്കുത്ത് ഉള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത ഇരട്ടിയാണെന്നാണ് ഒരു പഠനം തെളിയിക്കുന്നത്.

യെഷിവ സര്‍വകലാശാലയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പഠനനമാണ് മെഗ്രേനും ഹൃദയാഘാതവും തമ്മില്‍ ബന്ധിപ്പിച്ചത്. മൈഗ്രേന്‍ ഉള്ളവര്‍ക്ക് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങി ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ അധികമാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൈഗ്രേന്‍ പൊതുവെ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കില്ല എങ്കിലും സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതായത് മൈഗ്രേന്‍ മൂലമുള്ള അസ്വസ്ഥതകള്‍ 12 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ നീളുന്നത് രോഗികളെ തികച്ചും അസ്വസ്ഥരാക്കും. മൈഗ്രേന്‍ രോഗികളെ പരിശോധിക്കുമ്പോള്‍ ഹൃദ്രോഗ കാരണങ്ങളാവുന്ന രോഗസാധ്യതകള്‍ ഉണ്ടോ എന്നും വിലയിരുത്തണമെന്നാണ് പഠനം നടത്തിയവര്‍ നിര്‍ദ്ദേശിക്കുന്നത്.

നെറ്റിയുടെ ഇരുവശങ്ങളിലുമായി മാറിമാറി വരുന്ന കടുത്ത വേദനയാണ് കൊടിഞ്ഞിയുടെ ലക്ഷണം. ഇതിനു കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല എങ്കിലും കടുത്ത ഉത്കണ്ഠ, രക്തത്തില്‍ ചിലതരം ഹിസ്റ്റമിനുകളുടെ സാന്നിധ്യം എന്നിവ രോഗകാരണമാണെന്ന് കരുതുന്നു.

25-55 പ്രായത്തിലുള്ള സ്ത്രീകളിലാണ് മെഗ്രേന്‍ ഉണ്ടാവാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. പുരുഷന്‍‌മാരെ പേക്ഷിച്ച് സ്ത്രീകളില്‍ മെഗ്രേന്‍ വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :