സ്വീറ്റ് പൈനാപ്പിള്‍ ചട്നി

WEBDUNIA| Last Modified വ്യാഴം, 29 ജനുവരി 2009 (18:48 IST)
പ്രത്യേകതരം സ്വാദേറിയ സ്വീറ്റ് ചട്നിയുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കൂ.

ചേരുവകള്‍:

നന്നായി പഴുത്ത പൈനാപ്പിള്‍ (കഷണങ്ങളാക്കിയത്) - 4 കപ്പ്
പഞ്ചസാര - 4 ടീസ്പൂണ്‍
മൈദപ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
ജീരകം - 2 ടീസ്പൂണ്‍
കടുക് - 2 ടീസ്പൂണ്‍
ഉലുവാപ്പൊടി - 1 ടീസ്പൂണ്‍
പെരും ജീരകം - 1 ടീസ്പൂണ്‍ (പൊടിച്ചത്)
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

എണ്ണ ചൂടാക്കി അതില്‍ ജീരകം, കടുക്, ഉലുവാപ്പൊടി, പെരുംജീരകം എന്നിവ വറുക്കുക. അതിലേക്ക് പൈനാപ്പിള്‍ കഷണങ്ങളും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും പഞ്ചസാരയും അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. മൈദ അല്പം വെള്ളം ചേര്‍ത്ത് കുഴച്ച് ഇതിലേക്ക് ചേര്‍ക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങിവയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :