സ്ത്രീകളുടെ ഹൃദയത്തിലേക്ക് സ്വാദിലൂടെ

WEBDUNIA| Last Modified ശനി, 26 ജൂലൈ 2008 (14:24 IST)
പുരുഷന്‍റെ ഹൃദയത്തില്‍ ഇടം നേടണമെങ്കില്‍ അത് പാചകം ചെയ്യുന്നതിലെ സ്വാദിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്ന് ഒരു പഴമൊഴിയുണ്ട്. എന്നാല്‍, അതിന് മാറ്റം വരികയാണെന്നാണ് അടുത്തിടെ കാണപ്പെടുന്ന പ്രവണത വ്യക്തമാക്കുന്നത്.

കാരണം, സ്ത്രീകളെ ആകര്‍ഷിക്കാന്‍ ധാരാളം പുരുഷന്മാര്‍ ഇപ്പോള്‍ പാചകം പഠിക്കുകയാണത്രേ. പ്രസിദ്ധ ഓസ്ട്രേലിയന്‍ പാചക വിദഗ്ദ്ധനായ ജോണ്‍ മെരെഡെത്തിന്‍റെ പാചക ക്ലാസുകളില്‍ പഠിക്കാന്‍ എത്തുന്നവരില്‍ കൂടുതലും പുരുഷന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ആകര്‍ഷിക്കാനാണിതെന്നാണ് ജോണിന്‍റെ അഭിപ്രായം.

പതിനെട്ട്‌കാരനായ വിദ്യാര്‍ത്ഥി മുതല്‍ അമ്പത്തി ഒമ്പത്കാരനായ വിവാഹ മോചിതന്‍ വരെ പാചകം പഠിക്കാന്‍ എത്തുന്നത് സ്ത്രീകളുടെ മുന്നില്‍ ‘ഷൈന്‍’ ചെയ്യാനാണ്- ജോണ്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളെ ആകര്‍ഷിക്കുന്നതില്‍ ഇപ്പോള്‍ പാചകത്തിനും പ്രമുഖ സ്ഥാനമുണ്ട്. മുന്‍പ് ശമ്പളം, പദവി, വ്യക്തിത്വം , സൌന്ദര്യം എന്നിവ മാത്രമായിരുന്നു സ്ത്രീകള്‍ കണക്കിലെടുത്തിരുന്നത്- അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു.

കൂടുതല്‍ സ്ത്രീകള്‍ ഉദ്യോഗസ്ഥരായി മാറിയതും ഈ പ്രവണതയ്ക്ക് കാരണമാണെന്ന് പഠനത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :