ബീജിംഗ് പാചകം പഠിക്കുന്നു

PROPRO
ഒളിമ്പിക്‍സിന് ആതിഥേയത്വം വഹിക്കുന്ന ബീജിംഗ് നഗര വാസികള്‍ പാചകം പഠിക്കുന്ന തിരക്കിലാണെന്ന് സിന്‍‌ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒളിമ്പിക്‍സ് മുന്നില്‍ കണ്ട് റസ്റ്റോറന്‍റ് ജോലിക്ക് ശ്രമിക്കാന്‍ എന്ന ഉദ്ദേശത്തിലൊന്നുമല്ല ഈ പാചക പഠനം പകരം ഒളിമ്പിക്‍സിന്‍റെ ‘ഹോം സ്റ്റേ’ സംവിധാനം മുന്നില്‍ കണ്ടാണ്.

ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിനായി ബീജിംഗിനടുത്ത വീടുകള്‍ക്ക് ഹോം സ്റ്റേ അനുമതി നല്‍കിയിരിക്കുകയാണ് നഗരസഭ. വീട്ടില്‍ എത്തുന്ന വിദേശികള്‍ക്ക് അവര്‍ക്ക് ആവശ്യമായ രീതിയില്‍ ഭക്ഷണം നല്‍കി സല്‍ക്കരിക്കാന്‍ തന്നെയാണ് ബീജിംഗ് നിവാസികള്‍ ഒരുങ്ങുന്നത്.

പാചകം പഠിക്കുന്നവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമെല്ലാം പെടും. ഹോം സ്റ്റേ സംവിധാനത്തില്‍ 598 വീടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ചൈനീസ് സംസ്ക്കാരത്തിന്‍റെ ഉദാത്തമായ രുചികളും മഹനീയമായ ഉപചാര മര്യാദകളും വിദേശികള്‍ക്ക് കാണിച്ചു കൊടുക്കുമെന്നാണ് ബീജിംഗ് നിവാസികള്‍ പറയുന്നു.

ഹോംസ്റ്റേ സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി വിദേശ ഭാ‍ഷാ പരിശീലനവും ഇവര്‍ നടത്തുന്നുണ്ട്. കഴിയുന്നതും അതിഥികളായി വീട്ടിലെത്തുന്നവര്‍ക്ക് സ്വന്തം വീടിന്‍റെ അന്തരീക്ഷം നല്‍കാനാണ് നീക്കം. കഴിയുമെങ്കില്‍ ബീജിംഗ് നഗരം ഒന്നു ചുറ്റിയടിക്കാനും സംവിധാനമൊരുക്കുന്നവരും കുറവല്ല. അനുമതി ലഭിച്ചിരിക്കുന്നത് കൂടുതലും ബീജിംഗിലെയും സിഹെയുവാനിലെയും പരമ്പരാഗത ശൈലിയിലുള്ള വീടുകള്‍ക്കാണ്.

ബീജിം‌ഗ്:| WEBDUNIA|
ഒളിമ്പിക്‍സിലേക്ക് 500,000 ല്‍ അധികം വിദേശികളെയാണ് ചൈന പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 8 മുതല്‍ 24 വരെ നടക്കുന്ന ഒളിമ്പിക്‍സില്‍ ചൈനാക്കാരെ മാത്രം ഒരു ദശലക്ഷം പ്രതീക്ഷിക്കുകയാണ്. നഗരത്തിലെ താമസ സംവിധാനത്തിനു കീഴില്‍ തന്നെ 300,000 ബെഡ്ഡുകളാണ് 800 സ്റ്റാര്‍ ഹോട്ടലുകളിലായി സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നത്. ഹോം സ്റ്റേ സംവിധാനത്തില്‍ ഒരു രാത്രിക്ക് 50 യു എസ് ഡോളര്‍ ചെലവ് വരുമ്പോള്‍ സ്റ്റാര്‍ ഹോട്ടലില്‍ 80 ഡോളര്‍ വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :