മുസംബി ജെല്ലി

WEBDUNIA|
മുസംബി ഏറേ പോഷക സ‌മൃദ്ധമായ ഒരു ഫലമാണ്. ഇതാ ബ്രെഡ്ഡിനും ദോശക്കുമൊപ്പം കഴിക്കാന്‍ മുസംബി ജെല്ലി.

ചേര്‍ക്കേണ്ടവ:

മുസംബി 15 എണ്ണം
പഞ്ചസാര 1/2 കിലോ
നാരങ്ങാ 2 എണ്ണം
ഏലം 100 ഗ്രാം

ഉണ്ടാക്കുന്ന വിധം:

മുസംബി തൊലി നീക്കി കഷ്ണങ്ങളായി വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചതു തണുത്തശേഷം ആറുമ്പോള്‍ തോര്‍ത്തില്‍ ഇട്ട്‌ അമര്‍ത്തിപ്പിഴിഞ്ഞ്‌ ചാറെടുക്കണം. പഞ്ചസാര കണക്കിന്‌ ചേര്‍ത്ത്‌ അടുപ്പില്‍ വച്ച്‌ ഇളക്കണം. പാകമായാല്‍ ഒരു ചെറു നാരങ്ങാനീരും ഏലവും ചേര്‍ത്ത്‌ ഇളക്കണം. പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വച്ച്‌ കഷണങ്ങളാക്കി ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :