ബീഫ് ചോപ്സ്

WD
വിലക്കുറവ്, രുചി, ലഭ്യത ഇവയെല്ലാം നമ്മുടെ നാട്ടില്‍ ബീഫിനെ എല്ലാവര്‍ക്കും പരിചിതമാക്കുന്നു. എല്ലാ ഹോട്ടലുകളിലും ബീഫ് സാധാരണക്കാരന്‍റെ ഭക്ഷണമായി മാറിയിരിക്കുന്നു. ബീ‍ഫ് ചോപ്സ് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും.


ചേര്‍ക്കേണ്ട സാധനങ്ങള്‍

കാളയിറച്ചി (ഇളയത്) - ഒരു കിലോ
പിരിയന്‍‌മുളക് - 5 എണ്ണം
സവാള - മൂന്നെണ്ണം കഷണങ്ങളാക്കിയത്
സവാള - രണ്ടെണ്ണം അരച്ചത്
കുരുമുളക് - ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
പെരുംജീരകം - ഒരു ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
സസ്യ എണ്ണ - 250 മില്ലി
ഉപ്പ് - പാകത്തിന്


ഉണ്ടാക്കേണ്ട വിധം

ഇറച്ചി വൃത്തിയാക്കിയ ശേഷം രണ്ട് ഇഞ്ച് വലിപ്പത്തില്‍ കഷണിക്കുക. കഷണങ്ങള്‍ നല്ലതുപോലെ മര്‍ദ്ദിച്ച് മയപ്പെടുത്തണം. പിരിയന്‍ മുളക്, കുരുമുളക്, പെരും ജീരകം, ജീരകം, മഞ്ഞള്‍ പൊടി മുതലായവയെല്ലാം ചേര്‍ത്ത് വറുത്ത് പൊടിക്കണം. ഇത് അരച്ച സാവാളയും ഇഞ്ചി പേസ്റ്റും ഉപ്പും കൂട്ടിയോജിപ്പിക്കണം. ഈ മിശ്രിതത്തിലേക്ക് ഇറച്ചികഷണങ്ങള്‍ ഇട്ട് അഞ്ച് മണിക്കൂര്‍ വയ്ക്കുക.

ഇനി ചീനച്ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതില്‍ അരിഞ്ഞ സാവാള ഇട്ട് മൂപ്പിച്ച് കോരുക. ബാക്കി എണ്ണയും കൂടി ഒഴിച്ച് മസാല പുരട്ടി വച്ചിരിക്കുന ഇറച്ചി വറുത്ത് കോരുക. നല്ലവണ്ണം മൂത്ത ഇറച്ചിക്കഷണങ്ങള്‍ രണ്ട് കപ്പ് വെള്ളത്തില്‍ വറുത്ത ഉള്ളിയോടൊപ്പം പ്രഷര്‍ കുക്കറില്‍ 30 മിനിറ്റ് വേവിക്കാം.

PRATHAPA CHANDRAN| Last Modified ബുധന്‍, 14 മെയ് 2008 (16:02 IST)
ഇത് ചെറുനാരങ്ങ, കാരറ്റ്, മല്ലിയില എന്നിവ ഉപയോഗിച്ച് അലങ്കരിച്ച് വേണം വിളമ്പേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :