മരണം പ്രവചിക്കാൻ സാധിക്കുമോ ?; ഈ വിശ്വാസത്തില്‍ എത്രത്തോളം സത്യമുണ്ട് ?

മരണം പ്രവചിക്കാൻ സാധിക്കുമോ ?; ഈ വിശ്വാസത്തില്‍ എത്രത്തോളം സത്യമുണ്ട് ?

  death date , prediction , horoscope , Astrology , astro , ജ്യോതിഷം, വാസ്‌തു, നക്ഷത്രഫലം , മരണം , ജ്യോതിഷി
jibin| Last Modified ബുധന്‍, 6 ജൂണ്‍ 2018 (18:52 IST)
വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ ഒട്ടനവധി സങ്കല്‍പ്പങ്ങള്‍ ഇന്നും തുടരുന്നുണ്ട്. ജ്യോതിഷം, വാസ്‌തു, നക്ഷത്രഫലം എന്നിവ ഇവയില്‍ ചിലതുമാത്രമാണ്.

വിശ്വാസങ്ങളില്‍ ഇന്നും ചര്‍ച്ചകള്‍ക്ക് കാരണമാകുന്ന ഒന്നാണ് മരണം പ്രവചിക്കാൻ സാധിക്കുമോ എന്നത്. ജ്യോതിഷ പ്രകാരം ഇവ കണ്ടെത്താന്‍ കഴിയുമെന്നാണ് ഒരു വിഭാഗം പേര്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്.

ജനനസമയം ഗ്രഹനിലയും നോക്കി മരണം പ്രവചിക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന പഴമക്കാര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍, മരണം ഒരിക്കലും പ്രവചിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട് ചില ജ്യോതിഷ വിദഗ്ദര്‍ നല്‍കുന്ന തെറ്റായ വിശദീകരണങ്ങള്‍ സമാധാനം നഷ്‌ടപ്പെടുത്താന്‍ മാത്രമെ സഹായിക്കൂ.

ജ്യോതിഷവുമായി ബന്ധപ്പെട്ട മിക്ക പ്രവചനങ്ങളും തെറ്റാണ്. വിശ്വസിപ്പിക്കുന്ന തരത്തില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിവരങ്ങള്‍ ജ്യോതിഷ വിദഗ്ദന്‍ പറയുമ്പോഴാണ് പലരും അവ കണ്ണടച്ച് വിശ്വസിക്കുന്നത്. അതിലൊന്നു മാത്രമാണ് മരണം പ്രവചിക്കാൻ സാധിക്കും എന്ന അഭിപ്രായവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :