എന്ത് ബിസിനസായാലും തുടങ്ങിയാല്‍ പോരാ ലാഭമുണ്ടാകണം, അതിന് ഒരു വഴിയുണ്ട്!

ബിസിനസ്, ജ്യോതിഷം, പ്രവചനം, നല്ല ദിവസം, Bussiness, Astrology, Prediction, Good Day
BIJU| Last Modified ബുധന്‍, 28 മാര്‍ച്ച് 2018 (14:22 IST)
ആധുനിക യുഗത്തില്‍ വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. ബിസിനസില്‍ ലാഭവും നഷ്ടവും സാധാരണമാണ്. എന്നാല്‍, തൊടുന്നതെല്ലാം നഷ്ടമെന്ന ഫലം ഉണ്ടാകാതിരിക്കുന്നതല്ലേ നല്ലത്?

ബിസിനസില്‍ പുരോഗതിയുണ്ടാവണമെങ്കില്‍ ശരിയായ മുഹൂര്‍ത്തത്തില്‍ ആരംഭമുണ്ടാവണം. അതായത്, ശരിയായ സമയത്ത് ബിസിനസ് തുടങ്ങുന്നത് ലാഭത്തിലേക്ക് നയിക്കും.

തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ആഴ്ചകളും ദ്വിതീയ, ത്രിതീയ, പഞ്ചമി, ഷഷ്ഠി, സപ്തമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി എന്നീ തിഥികളും അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ഉത്രം, അത്തം, ചോതി, കേട്ട, ഉത്രാടം, തിരുവോണം, ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും ബിസിനസ് ആരംഭിക്കുന്നതിന് ഉത്തമമാണ്.

ഇടവം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, മീനം എന്നീ രാശികളും അഷ്ടമശുദ്ധിയും ബിസിനസ് തുടങ്ങുന്നതിന് ശുഭമാണ്.

അതുപോലെ തന്നെ ബിസിനസ് ഒക്കെ ആരംഭിച്ചാല്‍ കാര്‍ അത്യാവശ്യമാണ്. കാര്‍ സ്വന്തമാക്കി കഴിഞ്ഞാല്‍ അതില്‍ ആദ്യ സവാരി നടത്തുന്നതിന് പ്രത്യേക സമയം നോക്കേണ്ടതുണ്ടോ? വാഹനങ്ങളിലെ ആദ്യ യാത്ര ശുഭകരമായ സമയത്തായാല്‍ വളരെ നന്നായിരിക്കുമെന്നാണ് ജ്യോതിഷ വിദഗ്ധര്‍ ഉപദേശിക്കുന്നത്.

അശ്വതി, രോഹിണി, പുണര്‍തം, മകം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, ഉതൃട്ടാതി, രേവതി എന്നീ നാളുകളും സപ്തമി, ഏകാദശി, പൌര്‍ണ്ണമി എന്നീ പക്കങ്ങളും മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, മീനം എന്നീ ലഗ്നങ്ങളും പുതിയ വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങാനുള്ള ശുഭ മുഹൂര്‍ത്തങ്ങളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :