പ്രണയവും ജ്യോതിഷവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (20:10 IST)

  astrology , astro , love , relationship , ജ്യോതിഷം , പ്രണയം , വിവാഹം , പ്രണയരാശി

പ്രണയവും ജ്യോതിഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ചിലര്‍ വിവാഹാലോചനകള്‍ സഫലമായിത്തീരുന്നതിന് ജ്യോതിഷത്തെ കൂട്ട് പിടിക്കുകയും ചെയ്യും.

ജ്യോതിഷവും പ്രണയ സാഫല്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിശ്വാസം. നാളുകള്‍ക്കനുസരിച്ച് പ്രണയം സാഫല്യമാകാനും വിവാഹം നടക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. പ്രണയരാശിസ്ഥിതി നോക്കിയാണ് ആചാര്യന്മാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുക.

ചിലരുടെ നാളുകള്‍ അതാത് ദിവസങ്ങളില്‍ പ്രണയരാശിക്ക് എതിരാകും.  ഗുണദോഷ സമ്മിശ്രാവസ്ഥയാകും ഇതിനു കാരണം. നിസാര കാര്യങ്ങള്‍ക്ക് പോലും ബന്ധങ്ങള്‍ തകരുകയും ചെയ്യും.

പ്രണയരാശി മോശമാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. തെറ്റിദ്ധാരണകള്‍ ഉണ്ടാകാനോ അവ വര്‍ദ്ധിക്കാനോ ഇട കൊടുക്കരുത്. ഏതു സംഭാഷണവും നന്നായി ആലോചിച്ചു മാത്രം നടത്തുക. മുന്‍കോപം നിയന്ത്രിക്കുവാന്‍ ശീലിക്കുക. ക്ഷമയോടെ കേള്‍ക്കുന്ന സ്വഭാവം നേടിയെടുക്കുവാന്‍ ശ്രമിക്കുക.

ഇത്തരക്കാര്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതെ ഒഴിഞ്ഞു നില്‍ക്കുന്നതിനൊപ്പം ദോഷ നിവാരണത്തിനായി ഒരു ലക്ഷ്മീ നാരായണപൂജ നടത്തുക. ഒരു അമദമണിമാല ധരിക്കുന്നതും ഉത്തമമായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഈ ദിവസങ്ങളിലുമുണ്ട് പ്രത്യേകതകൾ, ഒന്ന് ശ്രദ്ധിച്ചാൽ ഫലം ഉറപ്പാണ്!

സ്‌ത്രീകൾക്ക് അഴക് എന്നും അവളുടെ മുടിയാണെന്ന് പണ്ടുമുതലേ പറയാറുണ്ട്. മുടി വളരുന്നതിനായി ...

news

രക്തസമ്മർദ്ദവും പ്രമേഹവും വേട്ടയാടുന്നുണ്ടോ ? എങ്കിൽ വാസ്തുവിലെ ദോഷങ്ങൾകൊണ്ടും ഇത് സംഭവിക്കാം !

വാസ്തുവിൽ പിഴവുകൾ സംഭവിച്ച വീടൂകളിൽ താമസിക്കുന്നത് രോഗങ്ങൾക്കും കാരണമാകും. അഗ്നിയുമയും ...

news

സ്ത്രീകൾ ഹനുമാൻസ്വാമിക്ക് സിന്ദൂരം ചാർത്തിയാൽ ?

ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ സിന്ദൂരം സമര്‍പ്പിക്കുന്നത് ഏറ്റവും ഉത്തമമായ ഒരു ...

news

എന്താണ് പ്രദോഷവ്രതം ?; അനുഷ്‌ഠിക്കുന്നത് എന്തിന് ?

ഭക്തിയുടെ ഭാഗമായി ഇഷ്‌ടമുള്ള ദേവന്മാരെയോ ദേവിമാരെയോ ആരാധിക്കുകയും പൂജിക്കുകയും ...

Widgets Magazine