ചതയം നക്ഷത്രത്തിന്റെ പ്രത്യേകതകൾ

അപർണ| Last Modified ശനി, 18 ഓഗസ്റ്റ് 2018 (17:18 IST)
വിശാലമായ
കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം, മാര്‍ദ്ദവമുള്ള ശരീരം, അല്പം കുടവയറ്, ഉദാരമായ പെരുമാറ്റം, അന്യാദൃശമായ കര്‍മ്മകുശലത എന്നിവയെല്ലാം
ചതയം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.

ചതയം നക്ഷത്രത്തില്‍ ജനിച്ചവന്‍ സാഹസികത ഇഷ്ടപ്പെടുന്നവർ ആണ്. അധ്വാനിച്ച് ജീവിത വിജയം കണ്ടെത്തുന്നവരാണ്. ചതയം നക്ഷത്രത്തില്‍ ജനിച്ചവന്‍ ധാരാളം സംസാരിക്കുന്നവനും, സര്‍വ്വജന വന്ദ്യനും, അനേകം ഗുണങ്ങളുള്ളവനും, ധനവാനും, ശത്രുക്കളെ ജയിക്കുന്നവനും, വിഷമപ്രകൃതിയും, പിശുക്കനും, വിസ്താരമേറിയ നേത്രങ്ങളുള്ളവനും, വ്യസനമുള്ളവനും സാഹസികനുമായിരിക്കും.

സ്‌നേഹവും ദൈവികമായ കാര്യങ്ങളില്‍ താല്പര്യവും ഇവരുടെ പൊതുസ്വഭാവമാകുന്നു. വിശാലമായ കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം, മാര്‍ദ്ദവമുള്ള ശരീരം, അല്പം കുടവയറ്, ഉദാരമായ പെരുമാറ്റം, അന്യാദൃശമായ കര്‍മ്മകുശലത തുടങ്ങിയവയെല്ലാം ചതയം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :